Pages

Friday, February 10, 2012

മൌലിദ് ഓതുന്നവരെ ഒരു നിമിഷം...

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍..

മുഹമ്മദ്‌ നബി (സ) പേരിൽ നമ്മുടെ നാട്ടിൽ ആചരിച്ചു വരുന്ന മൗലിദ് പരായണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരിക്കലെങ്കിലും ഇടപെട്ടിട്ടില്ലാത്ത ഒരു മുസ്ലിം സഹോദരനെങ്കിലും മലയാളിയായി ഉണ്ടാകുമെന്ന് തോന്നാത്ത ഒരു സാഹചര്യത്തിലാണ് നാം ഇപ്പോൾ. ഇവിടെ പ്രസ്തുത വിഷയവുമായി ബന്ധപ്പെടുന്ന ചില ആയതുകളുടെയും ഹദീസുകളുടെയും ഒരു സമാഹരണമാണ് ഉദേശിക്കുന്നത്...

ഇവ്വിഷയകമായുള്ള പഠനം നടത്തുന്നവർക്ക് ഇത് ഏറെ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു...


മൌലിദിന്റെ തുടക്കം:-
ഹിജ്റ 4 - നൂറ്റാണ്ടില്‍ കെയിറോ വിലാണ് ജന്മദിനാഘോഷം ആരംഭിച്ചത്. അവര്‍ അലി (റ) , ഫാത്വിമ (റ) , ഇമാമീങ്ങള്‍ എന്നിവരുടെ ജന്മദിനങ്ങള്‍ ആഘോഷിച്ചിരുന്നു. അവരുടെ സൈന്ന്യാധിപനായിരുന്ന അഫ്ദല്‍ ബിനു ആമിര്‍ ഈ മൌലൂദുകളെല്ലാം നിരോധിച്ചു. അദ്ദേഹം കൊല്ലപ്പെട്ട ശേഷം മൌലൂദുകള്‍ തിരിച്ചു വന്നു. ഇര്‍ ബലിലെ നാടുവാഴിയും ശിയാ വിഭാഗത്തില്‍ പെട്ട മുളഫര്‍ രാജാവാണ് വീണ്ടും പുതുതായി മൌലീദു ആരംഭിച്ചത്. ഇതാണ് മൌലീദിന്റെ തുടക്കം.
4 -ആം നൂറ്റാണ്ടില്‍ ആരംഭിച്ച മൌലീദിന് ഇസ്ലാം ദീനുമായി യാതൊരു ബന്ധവുമില്ലെന്ന് താഴെയുള്ള ആയത്ത് മനസ്സിലാക്കിതരുന്നു.

അള്ളാഹു പറയുന്നു
ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِى وَرَضِيتُ لَكُمُ ٱلۡإِسۡلَـٰمَ دِينً۬ا‌ۚ - سُوۡرَةُ المَائدة -
(അദ്ധ്യായം 5 ആയത്ത് 3 )
(ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിതന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടുതന്നിരിക്കുന്നു.)

ഈ ആയത്തിന്‍റെ അവതരണത്തോട്‌ കൂടി ദീന്‍ പൂര്‍ത്തിയായി. അതിനു ശേഷം 4 നൂറ്റാണ്ട് കഴിഞ്ഞാണ് മൌലിദ് ആരംഭിക്കുന്നത്.

അപ്പോള്‍ ഇത് പുണ്യം ആകുമോ?
ഇസ്ലാമിന്റെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാ നങ്ങളും എല്ലാം നിര്‍ണയിക്കേണ്ടത് അല്ലാഹുവും റസൂലുമാണ്. ഇസ്ലാം അല്ലാഹുവിന്‍റെതാണ്. അതിന്‍റെ മാതൃകാ രൂപം പ്രവാചകനിലൂടെയാണ് അവന്‍ വെളിപ്പെടുത്തിയത്. സ്വര്‍ഗം കരസ്ഥമാക്കുവാന്‍ വേണ്ടതെല്ലാം ആ പ്രവാചകന്‍ നമുക്ക് പഠിപ്പിച്ചു തന്നു. നബി(സ) സ്വന്തം ഇഷ്ട്ടപ്രകാരം ഒന്നും സംസാരിക്കാറില്ല.

وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ (٣) إِنۡ هُوَ إِلَّا وَحۡىٌ۬ يُوحَىٰ (٤ سُوۡرَةُ النّجْم
(അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.അദ്ധ്യായം 55 ആയത്ത് 3 -4 )

തെളിവിനു വേണ്ടി മറ്റൊരു സംഭവം-
മഖാമു ഇബ്രാഹീമിന്‍റെ അടുത്ത് വച്ച് രണ്ടു റക്കഅത്തു നമസ്കാരം മതപരമാക്കുവാന്‍ ഉമര്‍ (റ) റസൂലിനോട് പറഞ്ഞപ്പോള്‍ പ്രവാചകന്‍റെ മറുപടി ഇപ്രകാരമായിരുന്നു.

എന്‍റെ രക്ഷിതാവ് എനിക്കതിനു അനുമതി നല്‍കിയിട്ടില്ല. അവസാനം അല്ലാഹു അനുമതി നല്‍കിയപ്പോള്‍ നബി (സ) അപ്രകാരം ഒരു പുണ്യ കര്‍മ്മം സമൂഹത്തോട് നിര്‍ദ്ദേശിച്ചു. (ബുഖാരി, മുസ്ലിം) .

ആലോചിക്കുക... രണ്ടാമതൊരു വട്ടം കൂടി...

മുത്ത്‌ നബി പോലും അല്ലാഹുവിന്‍റെ അനുമതി ഇല്ലാതെ മതത്തില്‍ ഒന്നും ചെയ്യുന്നില്ല. ആ പ്രവാചകന്‍റെ ഉമ്മത്തായ നാം ചെയ്യുന്നതോ? നബിയോടുള്ള സ്നേഹമെന്ന പേരില്‍, അല്ലാഹുവിനെയും റസൂലിനെയും വക വെക്കാതെ ഖുര്‍ആന്‍റെയും, സ്വഹീഹായ ഹദീസുകളുടെയും പിന്‍ബലമില്ലാതെ ഏതോ ശിയാവംശത്തില്‍ പെട്ട മുളഫര്‍ രാജാവിന്‍റെ പിന്തുടര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

റബിഉല്‍അവ്വല്‍ മാസത്തിനും ജന്മദിനം ആഘോഷിക്കുന്നതിനും വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും യാതൊരു തെളിവുമില്ല.

ഈ അവസരത്തിൽ മൗലിദ് പാടുന്ന സഹോദരങ്ങൾ അല്ലാഹുവിന്റെ ഗൗരവമായ താക്കീത് ശ്രദ്ധിക്കേണ്ടതാണ്..



ഹുബ്ബുറസൂൽ  എന്ന പേരിൽ വർഷത്തിലൊരിക്കൽ നടത്തി വരുന്ന പ്രവാചക സ്നേഹ "പ്രദർശനത്തിനു" ദീനിൽ തെളിവില്ല എന്നതിലെക്കായി ഇനിയും ഇതാ പഠിക്കാൻ, മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കായ്...



അള്ളാഹു ചോദിക്കുന്നു


No comments:

Post a Comment